കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.
Oct 4, 2026 02:42 PM | By PointViews Editor

തിരുവനന്തപുരം: ഇനി കൂടോത്വവും ബ്ളാക്ക്മാസും ഊതി ഓടിക്കും ഒന്നും നടക്കില്ല, അവയെ എല്ലാം നേരിടാൻ പുതിയ നിയമങ്ങളും കടുത്ത ശിക്ഷകളുമായി സർക്കാർ വരുന്നു. മന്ത്രവാദം, ദുർമന്ത്രവാദം തുടങ്ങിയവ നിരോധിക്കുന്നതിനുള്ള നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കും; 22 തരം അന്ധവിശ്വാസപരവും ഹാനികരവുമായ ആചാരങ്ങൾക്ക് കർശനമായ ശിക്ഷയാണ് ഇതിൽ വ്യവസ്ഥ ചെയ്യുന്നത്. ജ്യോതിഷം, ക്ഷേത്ര ചടങ്ങുകൾ, പ്രാർത്ഥനകൾ, ശാരീരികമോ മാനസികമോ ആയ ദോഷം വരുത്താത്ത മറ്റ് ആചാരങ്ങൾ എന്നിവയ്ക്ക് അനുമതി ഉണ്ടായിരിക്കും.

മന്ത്രവാദം, അന്ധവിശ്വാസപരമായ പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ട 22 ഇനം കാര്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നരബലി, മരണം സംഭവിക്കാൻ കാരണമാകുന്ന ദുർമന്ത്രവാദ പ്രവൃത്തികൾ എന്നിവയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിക്കും. ഇത്തരം പ്രവൃത്തികൾ മൂലം മരണം സംഭവിക്കുകയാണെങ്കിൽ രാജ്യത്തെ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം വധശിക്ഷ വിധിക്കുന്നതിന് നിയമം തടസ്സമാകില്ല. രണ്ടാമത്തെ വിഭാഗത്തിൽ ലൈംഗിക ചൂഷണം, ശാരീരിക ആക്രമണം, ജീവന് ഭീഷണി എന്നിവ ഉൾപ്പെടുന്ന എട്ട് അന്ധവിശ്വാസ ആചാരങ്ങൾ ഉൾപ്പെടുന്നു. ഈ കുറ്റകൃത്യങ്ങൾക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കും. മൂന്നാമത്തെ വിഭാഗത്തിൽ സാമ്പത്തിക ചൂഷണം ഉൾപ്പെടെ 12 അത്തരം ആചാരങ്ങൾ ഉൾപ്പെടുന്നു ഇതിന് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

ഓരോ ജില്ലയിലും ബന്ധപ്പെട്ട ജില്ലാ എസ്പിമാരുടെ മേൽനോട്ടത്തിൽ, ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കും. എഡിജിപി (ക്രമസമാധാനം), ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, നിയമവകുപ്പ് പ്രതിനിധി എന്നിവരടങ്ങുന്ന സമിതി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും. ഇനി മന്ത്രവാദികളെല്ലാം ചേർന്ന് മുഖ്യമന്ത്രിക്ക് നേരേ കൂടോത്രം ചെയ്യുകയോ ഒടി വയ്ക്കുകയോ ചെയ്യുമോ എന്ന ആശങ്ക വേണ്ടല്ലോ?

A new law is coming against witchcraft, sorcery, and witchcraft. And severe penalties.

Related Stories
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഒളിച്ച് വെക്കലല്ല  ജനാധിപത്യം; തുറന്ന് പറച്ചിലാണ്  - ഡോ.ആർസു

Oct 3, 2026 11:54 AM

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന് പറച്ചിലാണ് - ഡോ.ആർസു

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന്...

Read More >>
അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

Oct 3, 2026 11:04 AM

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ...

Read More >>
ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ  റാലിയും സായാഹ്ന സദസ്സും നടത്തി.

Oct 3, 2026 10:59 AM

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും നടത്തി.

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും...

Read More >>
വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

Oct 2, 2026 05:22 PM

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത...

Read More >>
എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

Oct 2, 2026 04:40 PM

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച്...

Read More >>
Top Stories